Sunday Notice 09.03.2025

1) 2025-26 വർഷത്തിൽ നമ്മുടെ ഇടവകയിൽ സഹവികാരിമാരായി ഇന്ന് ഔദ്യോഗികമായി ചുമതല ഏറ്റെടുത്ത ബഹുമാനപ്പെട്ട അരുൺ  ഇയ്യാലിൽ  സിഎംഐ  അച്ചനും, ബഹുമാനപ്പെട്ട ജോൺ   പടിഞ്ഞാറേചക്കാലക്കൽ  സിഎംഐ. അച്ചനും ഇടവകയുടെ  പ്രാർത്ഥനാശംസകൾ

2) 2024 – 2025 വർഷത്തിൽ സെന്റ് തോമസ് ഇടവകയിൽ  സ്തുതൃർഹമായ സേവനം ചെയ്ത ബഹുമാനപ്പെട്ട നിബിൻ മുണ്ടുനടക്കൽ സി എം ഐ അച്ചനും,   ജെറി കൈലാത്ത്  സി എം ഐ അച്ഛനും. അടുത്ത ഞായറാഴ്ച 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം യാത്രയയപ്പും,   പ്രാർത്ഥനാശംസകളും നൽകുന്നു നിങ്ങളുടെ പ്രാർത്ഥനയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.

3) അടുത്ത ഞായറാഴ്ച രാവിലെ 9 മണിയുടെ വി. കുർബാനക്ക്  ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

4) നമ്മുടെ ഇടവക പാമ്പിള്ളി  ജോസ് മേഴ്സി ദമ്പതികളുടെ മകൻ ബ്രദർ മെജോ ജോസ് മാർച്ച് 24ആം തീയതി Dharmaram College ല്‍ വച്ച്  അഭിവന്ദ്യ John  Panamthottam പിതാവിൽ  നിന്ന് ഡിക്കൻ പട്ടം  സ്വീകരിക്കുന്നു അദ്ദേഹത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

5) നോമ്പ്കാലത്ത് ഞായറാഴ്ചകളില്‍ വൈകുന്നേരം 5.30ന് ദേവാലയത്തിനുള്ളിലും വെള്ളിയാഴ്ചകളില്‍ 6 മണിയുടെ വി.കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനുചുറ്റും കുരിശിന്‍റെ വഴി നടത്തപ്പെടുന്നു. കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡുകളുടെയും കോണ്‍വെന്‍റുകളുടെയും ലിസ്റ്റ് നോട്ടീസ് ബോര്‍ഡിൽ നൽകിടുണ്ട്.  ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

6) അടുത്ത വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത് Alphonsa Bhavan, SD Convent,

St. Alphonsa Ward,  St. Chavara Ward, എന്നിവരാണ്. അടുത്ത ഞായറാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്. Savina Convent, Jnanodhaya Convent, Infant Jesus Ward, Sacred Heart  Ward എന്നിവരാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.  നോമ്പുകാലങ്ങളിൽ വെള്ളിയാഴ്ച കുരിശിൻറെ വഴി നടക്കുന്നതിനാൽ 7 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

7) Christopher Association ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അടുത്ത ഞായറാഴ്ച 7.15 ന്റെ  വിശുദ്ധ കുർബാനയ്ക്ക് ശേഷം Rani Mariya Hall-ൽ വെച്ച് നടത്തപ്പെടുന്നു.

8) നമ്മുടെ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളും, ഊട്ടുനേര്‍ച്ചയും മാർച്ച് 23  ഞായറാഴ്ച ആചരിക്കുന്നു. ഊട്ടുനേര്‍ച്ചക്ക്  വേണ്ടിയുള്ള സംഭാവന പുറത്ത് സ്വീകരിക്കുന്നുണ്ട് എല്ലാവരുടെയും ഉദാരമായ സംഭാവന നൽകി സഹകരിക്കുമല്ലോ.

9) നോമ്പുകാലങ്ങളിൽ എല്ലാ വി കുർബാനക്ക് മുൻമ്പും ശേഷവും കുമ്പസാരിക്കാനുള്ള അവസരം ഉണ്ടായിരിക്കും

10) നമ്മുടെ പള്ളിയിലെ ബെഞ്ചും kneelers – ഉം പുതുതായി പണിയുന്നതിന്റെ ആലോചന നടന്നു കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ പള്ളിയുടെ പ്രത്യേക ഡിസൈൻ പരിഗണിച്ച് അതിന് അതിനനുസൃതമായി ബെഞ്ചും kneelers – ഉം രൂപകൽപ്പന ചെയ്യാൻ കഴിവും താല്പര്യവുമുള്ള ഇടവക അംഗങ്ങളിൽ നിന്നും ബെഞ്ചിന്റെയും kneelers ന്റെയും ഡിസൈൻ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ മാർച്ച് 16ന് മുമ്പായി പാരിഷ്  ഓഫീസിൽ എത്തിക്കണമെന്ന് താല്പര്യപ്പെടുന്നു.

11) St. VincentDe Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

12) അടുത്തഞയറാഴ്ച 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ  നടത്തുന്നു. February, March മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St. Jude  Ward – വൈകുന്നേരം  5 .00 മണിക്ക് Mr Cyriac TM ന്റെ ഭവനത്തിൽലും

Holy Family Ward – വൈകുന്നേരം  6 .00 മണിക്ക് Mr Siju Xavier ന്റെ ഭവനത്തിൽ ലും വച്ച് നടത്തപെടുന്നു.