02.03.2025

St. Thomas Forane Church

 അറിയിപ്പുകൾ

02.03.2025

1) ഇന്ന് അർദ്ധരാത്രി മുതൽ 50 നോമ്പ് ആരംഭിക്കുന്നു. മാർച്ച് മൂന്നാം തീയതി തിങ്കളാഴ്ച വിഭൂതിതിരുനാൾ ആണ് കടമുള്ള ദിവസവുമാണ്.  ഉപവാസത്തിന്റെയും മാംസവർജനത്തിന്റെ ദിനമാണ്. അന്ന് രാവിലെ 6 മണിക്കും വൈകുന്നേരം 7:00 മണിക്കും വിഭൂതി തിരുനാൾ കർമ്മങ്ങളോടുകൂടെയുള്ള ആഘോഷമായ വിശുദ്ധ കുർബാനയും കുരിശുവരയും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ 11 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വൈകുന്നേരം 6 മണിയുടെയും 8:30ന്റെയും   വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

2) നമ്മുടെ ഇടവക പാമ്പിള്ളി  ജോസ് മേഴ്സി ദമ്പതികളുടെ മകൻ ബ്രദർ മെജോ ജോസ് മാർച്ച് 24ആം തീയതി അഭിവന്ദ്യ John  Panamthottam പിതാവിൽ  നിന്ന് ഡിക്കൻ പട്ടം  സ്വീകരിക്കുന്നു അദ്ദേഹത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

3 STY യൂത്തിന്റെ ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് 9ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം Mini Hallൽ വച്ച് നടത്തപ്പെടുന്നു

4). SPF യൂത്തിന്റെ ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് 9ന്, 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു

5) നോമ്പ്കാലത്ത് ഞായറാഴ്ചകളില്‍ വൈകുന്നേരം 5.30ന് ദേവാലയത്തിനുള്ളിലും വെള്ളിയാഴ്ചകളില്‍ 6 മണിയുടെ വി.കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിനുചുറ്റും കുരിശിന്‍റെ വഴി നടത്തപ്പെടുന്നു. കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡുകളുടെയും കോണ്‍വെന്‍റുകളുടെയും ലിസ്റ്റ് നോട്ടീസ് ബോര്‍ഡിൽ നൽകിടുണ്ട്  ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

6) അടുത്ത വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത് Holy Family Convent , Savina Convent, Holy Family Ward, Holy Trinity Ward,  എന്നിവരാണ്. അടുത്ത ഞായറാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുന്നത്. Savina Convent, Jnanodhaya Convent, Infant Jesus Ward, Sacred Heart  Ward എന്നിവരാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

7) വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളും, ഊട്ടുനേര്‍ച്ചയും മാർച്ച് 23  ഞായറാഴ്ച ഇടവകയിൽ ആചരിക്കുന്നു. ഊട്ടുനേര്‍ച്ചക്ക്  വേണ്ടിയുള്ള സംഭാവന പുറത്ത് സ്വീകരിക്കുന്നുണ്ട് എല്ലാവരുടെയും ഉദാരമായ സംഭാവന നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

8) അടുത്ത ഞായറാഴ്ച ഒമ്പതു മണിയുടെ വിശുദ്ധ കുർബാനയ്ക്ക് പുതുതായി ചുമതല ഏൽക്കുന്ന  അരുൺ  ഇയ്യാലിൽ   സിഎംഐ  അച്ചനും, ജോൺ   പടിഞ്ഞാറേചക്കാലക്കൽ  സിഎംഐ. അച്ചനും.  സ്വീകരണം നൽകുന്നു നിങ്ങളുടെ സാന്നിധ്യവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

9)ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സെൻറ് തോമസ് വാർഡിൻറെ വാർഡ് ഡേ സെൻറ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

10) നമ്മുടെ പള്ളിയിലെ ബെഞ്ചും kneelers – ഉം പുതുതായി പണിയുന്നതിന്റെ ആലോചന നടന്നു കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ പള്ളിയുടെ പ്രത്യേക ഡിസൈൻ പരിഗണിച്ച് അതിന് അതിനനുസൃതമായി ബെഞ്ചും kneelers – ഉം രൂപകൽപ്പന ചെയ്യാൻ കഴിവും താല്പര്യവുമുള്ള ഇടവക അംഗങ്ങളിൽ നിന്നും ബെഞ്ചിന്റെയും kneelers ൻ്റെയും ഡിസൈൻ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ മാർച്ച് 16ന് മുമ്പായി പാരിഷ്  ഓഫീസിൽ എത്തിക്കണമെന്ന് താല്പര്യപ്പെടുന്നു

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St. Mariam Thresia Ward – വൈകുന്നേരം  6 .00 മണിക്ക് Thomas Jacob ന്റെ ഭവനത്തിൽലും

Holy Trinity Ward – വൈകുന്നേരം  6 .00 മണിക്ക് Mr Chacko Devasia യുടെ ഭവനത്തിൽ ലും വച്ച് നടത്തപെടുന്നു.