23.02.2025

സെന്റ്  തോമസ് ഫൊറോന ദേവാലയം

 ധർമ്മാരാം, ബഗളൂരു

 അറിയിപ്പുകൾ

1) തിരുനാളിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുന്ന വാര്‍ഡുകളുടെയും സംഘടനകളുടെയും സമയക്രമം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും അനുവദിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുന്‍പ് സ്റ്റേജിനടുത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

2) ഫെബ്രുവരി 24-ാം തിയതി ഇടവകയില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. വൈകുന്നേരം 6.30 ന്‍റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വാള്‍ട്ട്  സിമിത്തേരിയിലേക്ക് പ്രദക്ഷിണവും ഒപ്പീസും, തുടർന്ന് തിരുനാൾ കൊടിയിറക്കവും ഉണ്ടായിരിക്കും. നമ്മുടെ  വാൾട്  സെമിത്തേരി അടക്കിയിരിക്കുന്നവരുടെ ബന്ധുക്കള്‍ അവരുടെ പ്രിയപെട്ടവരുടെ  കല്ലറകള്‍ അലങ്കരിക്കുന്നത് ഉചിതമായിരിക്കും. അന്നേ ദിവസം വൈകുന്നേരം 7.00 ന്റെയും,  8:30ന്റെയും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

3 ഇന്നത്തെ  പാർക്കിംഗ് ക്രൈസ്റ്റ് ICSE സ്കൂൾ ഗ്രൗണ്ടിൽ ആയിരിക്കും

4) മാർച്ച് 2 ആം തിയതി അർദ്ധരാത്രി മുതൽ 50 നോമ്പ് ആരംഭിക്കുന്നു. മാർച്ച് മൂന്നാം തീയതി തിങ്കളാഴ്ച വിഭൂതിതിരുനാൾ ആണ് കടമുള്ള ദിവസവുമാണ്.  ഉപവാസത്തിന്റെയും മാംസവർജനത്തിന്റെ ദിനമാണ്. അന്ന് രാവിലെ 6 മണിക്കും വൈകുന്നേരം 7:00 മണിക്കും വിഭൂതി തിരുനാൾ കർമ്മങ്ങളോടുകൂടെയുള്ള ആഘോഷമായ വിശുദ്ധ കുർബാനയും കുരിശുവരയും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ 11 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വൈകുന്നേരം 6 മണിയുടെയും 8:30ന്റെ  വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

5) ഇന്ന് SPF ന്റെ നേതൃത്വത്തിൽ NIMHANS, KIDWAI, ഹോസ്പിറ്റലുകൾ ബ്ലഡ് ഡോനെഷൻ  ക്യാമ്പ് നടത്തുന്നു. താല്പര്യമുള്ളവർ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ അവസരം ഉണ്ടായിരിക്കും.

6) SPF യൂത്തിന്റെ ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് 9 തീയതി 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു

7) STY യൂത്തിന്റെ ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് രണ്ടാം തീയതി 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു

8) പിതൃവേദിയുടെ ജനറൽ ബോഡി മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മാർച്ച് രണ്ടാം തീയതി  7.15 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു.