05 ജനുവരി 2024

സെന്റ്  തോമസ് ഫൊറോന ദേവാലയം  ധർമ്മാരാം, ബഗളൂരു

അറിയിപ്പുകൾ

  1. ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ, വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ പക്കലോ, പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
  2. ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ  നടത്തുന്ന   വേളാങ്കണ്ണി, പോണ്ടിച്ചേരി തീർത്ഥയാത്ര ജനുവരി 10 ആം  തീയതി രാത്രി പുറപ്പെട്ട്  13 ആം തീയതി രാവിലെ തിരിച്ചെത്തുന്നു. തീർത്ഥയാത്ര ചെയ്യുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിലോ, ക്രിസ്റ്റഫർ അസോസിയേൻ ഭാരവാഹികളുടെ പക്കലോ  പേരുനൽകുക.
  3. നാളെ ജനുവരി 6, തിങ്കളാഴ്ച   ദനഹാ തിരുനാളാണ്. കടം ഉള്ള ദിവസവും ആണ് . തലേ രാത്രി ഇന്ന്  വൈകുന്നേരം 6 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ദേവാലയത്തിനു പുറത്തു;  പിണ്ടിയിൽ തിരികൾ തെളിയിച്ച്   ദനഹാ തിരുനാൾ തലേ  രാത്രി ആചരിക്കുകയും  ചെയുന്നു. എല്ലാവരേയും ഈ തിരു കർമ്മങ്ങളില്ലേക് സ്വാഗതം തിരു കർമ്മങ്ങളിലേക്ക് ചെയ്യുന്നു.
  4.  ഇന്ന്  10. 50 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. 
  5. ജനുവരി പതിനാലാം തീയതി മാണ്ഡ്യ രൂപതയുടെ വൊക്കേഷൻ ക്യാമ്പ് ജാലഹള്ളി, സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ  വച്ച് രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ നടത്തപ്പെടുന്നു. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകേണ്ടതാണ്.
  6. ജനുവരി 18 ആം തിയ്യതി നമ്മുടെ ഇടവകയിലെ അമ്മമാരുടെ സംഗമം ” Nest  2K25″  (അമ്മ കിളിക്കൂട്) , മാതൃവേദിയുടെ നേതൃത്വത്തിൽ ചാവറ ഹാളിൽ വച്ചു നടത്തപ്പെടുന്നു.എല്ലാ അമ്മമാരും ഇതിൽ പങ്കെടുക്കണം. വാർഡ് അടിസ്ഥാനത്തിൽ കലാപരിപാടി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ മാതൃവേദി അഗങ്ങളെ സമീപിക്കുക

ഇന്ന് കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

Sacred Heart Ward, J. P Nagar,  കാറ്റിക്കിസം  12 ആം ക്ലാസ്സും ആയിരിക്കും.

അടുത്ത ഞായറാഴ്ച കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

St. Sebastian’s Ward-ഡുംആയിരിക്കും.

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

Holy Trinity Ward  – വൈകുന്നേരം  6.00 മണിക്ക് Mr. Issac K Abraham-ന്റെ ഭവനത്തിൽ വെച്ചും

St. Sebatian’s Ward  – വൈകുന്നേരം  6.30ന് Mr Johnpaul Chandy-യുടെ ഭവനത്തിൽ വെച്ചും

St. Xavier’s Ward  – വൈകുന്നേരം  6.00 മണിക്ക് Sajen PR -ന്റെ ഭവനത്തിൽ വെച്ചും

St. Mariam Thresia Ward  – വൈകുന്നേരം  6.00 മണിക്ക് Saji TM -ന്റെ ഭവനത്തിൽ വെച്ചും നടത്തപ്പെടുന്നു

കഴിഞ്ഞ ഞായറാഴ്ചയിലെ സ്തോത്രകാഴ്ച  

നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.