29-12-2024

സെന്റ്  തോമസ് ഫൊറോന ദേവാലയം
ധർമ്മാരാം, ബേംഗളൂരു 

അറിയിപ്പുകൾ

29 ഡിസംബർ 2024

  1. ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ, വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ പക്കലോ, പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
  2. ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ  നടത്തുന്ന   വേളാങ്കണ്ണി, പോണ്ടിച്ചേരി തീർത്ഥയാത്ര ജനുവരി 10 ആം  തീയതി രാത്രി പുറപ്പെട്ട്  13 ആം തീയതി രാവിലെ തിരിച്ചെത്തുന്നു. തീർത്ഥയാത്ര ചെയ്യുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിലോ, ക്രിസ്റ്റഫർ അസോസിയേൻ ഭാരവാഹികളുടെ പക്കലോ  പേരുനൽകുക.
  3. 2025 പുതുവത്സരത്തിൻറെ പ്രാർത്ഥന ശുശ്രുഷകൾ : 31 ഡിസംബർ 2024  രാത്രി 10 മണിക്ക് ആരാധന, 11 .00 വർഷാവസാന പ്രാർത്ഥന, വർഷാരംഭ പ്രാർത്ഥന, വി. കുർബാന. ജനുവരി 1 ന്   രാവിലെ 6 .10,  11.00 , വൈകിട്ട് 6.00, 8 .30 എന്നി സമയങ്ങളിലും വി.കുർബാന ഉണ്ടായിരിക്കും.
  4. ജനുവരി 5 – (ഞായറാഴ്ച്ച)  10. 50 ൻ്റേ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.  
  5. ജനുവരി 3 ആം തിയ്യതി വി. ചവറ പിതാവിൻറെ തിരുനാൾ.  നമ്മുടെ ഇടവകയിലെ വി.ചാവറ പിതാവിൻറെ തിരുനാൾ ആഘോഷം  ജനുവരി 5 ആം തിയ്യതി ഞായറാഴ്ച്ച നടത്തപ്പെടുന്നു. എല്ലാ കുർബാനക്കൾക്കു ശേഷം   നൊവേന, തിരുശേഷിപ്പ് വണക്കം ഉണ്ടായിരിക്കും. തിരുനാളിനു ഒരുക്കമായുള്ള നൊവേന ജനുവരി 1 ആം തിയ്യതി ആരംഭിക്കുന്നു. 
  6. ഇന്ന് വേദപാഠ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
  7. ഡിസംബർ 26 മുതൽ ജനുവരി 3 വരെ വൈകുന്നേരം 7 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല
  8. ജനുവരി 18 ആം തിയ്യതി നമ്മുടെ ഇടവകയിലെ അമ്മമാരുടെ സംഗമം മാതൃവേദിയുടെ നേതൃത്വത്തിൽ ചാവറ ഹാളിൽ വച്ചു നടത്തപ്പെടുന്നു.എല്ലാ അമ്മമാരും ഇതിൽ പങ്കെടുക്കണം. വാർഡ അടിസ്ഥാനത്തിൽ കലാപരിപാടി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ മാതൃവേദി അഗങ്ങളെ സമീപിക്കുക 
  9. അടുത്ത ഞായറാഴ്ചകൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത് Sacred Heart Ward, J. P Nagar,  കാറ്റിക്കിസം  12 ആം ക്ലാസ്സും ആയിരിക്കും.