22.12.2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

22.12.2024

1)  SCA യുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന നമ്മുടെ ഇടവകയിലെ സീനിയർ സിറ്റിസന്റെയും ഗിഫ്റ്റ്ഡ് ഏഞ്ചൽസിന്റെയും ക്രിസ്മസ് ആഘോഷം “Gloria in  Excelsis Deo” ഇന്ന് വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നു. എല്ലാവരെയും ഇതിലേക്ക് ക്ഷണിക്കുന്നു. ഡിസംബർ 23 ആം തീയതി തിങ്കളാഴ്ച വീടുകളിൽ രോഗികളായി കഴിയുന്നവർക്ക്  കുമ്പസാരിക്കാനും വി. കുർബാന സ്വീകരിക്കുവാനും ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ parish ഓഫീസിൽ പേര് നൽകേണ്ടതാണ്.

2) ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ പക്കലോ എത്രയും വേഗം പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

3)നമ്മുടെ ഇടവകയില്‍ ശുശ്രൂഷ ചെയ്യുകയും പ്രത്യേകിച്ച് വാര്‍ഡുകളിൽ സ്തുത്യര്‍ഹമായ സേവനമെത്തിക്കുകയും ചെയ്ത ശേഷം ഇപ്പോള്‍  തിരുപ്പട്ടം സീകരിക്കാൻ  ഒരുങ്ങുന്ന ബഹുമാനപ്പട്ട ഡീക്കന്‍മാരായ Akhil Inchodikkaran, Jins Vengappallil, Shimoj Manikkathuparambil, Amal Edathil, Nivin Vadakkumchery, Jerin Illikkal, Tony Chengottuthara, Framin Pallicka, Arun Eyyalil എന്നിര്‍വക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാം.

4) ഡിസംബർ 28-ന് കുഞ്ഞിപൈതങ്ങളുടെ തിരുന്നാള്‍ ആണ്. അന്നേ ദിവസം വൈകിട്ട് 6 മണിക്കുള്ള കുര്‍ബാനയ്ക്കുഷശേഷം. 4 വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരിക്കുന്നതാണ്.

5) വാര്‍ഡുകള്‍ക്കായി St. Chavara Association-ന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പുല്‍ക്കൂടുമത്സരം പള്ളി അങ്കണത്തിൽ വെച്ച് രാവിലെ  7.00 മണിക്ക് ആരഭിക്കുന്നു. പേര് തന്നിട്ടുള്ള വാർഡുകൾ രാവിലെ 6.30ന് റിപ്പോർട്ട് ചെയ്‌യേണ്ടതാണ്. അന്നേ ദിവസം  രാവിലെ 6.10ന്  11.00 മണിക്ക്  വൈകിട്ട് 7.00 മണിക്കും വി. കുര്‍ബാന ഉണ്ടായിരിക്കും.St. Chavara Association-ന്‍റെ നേതൃത്വത്തില്‍ Joyful Night എന്ന പേരിൽ കരോള്‍ ഗാനമത്സരവും ക്രിസ്തുമസ് ആഘോഷങ്ങളും 8 മണിക്ക് ആരംഭിക്കുന്നു. തുടർന്ന്  11 മണിക്ക് തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബ്ബാന. 25-ാം തീയതി രാവിലെ 7.15-നും, 9 മണിയ്ക്കും വൈകുന്നേരം 6 മണിയ്ക്കും വി.കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. ക്രിസ്മസ് സ്റ്റാർ മത്സരത്തിൽ പങ്ക് എടുക്കുന്നവർ നിർമ്മിച്ച സ്റ്റാർ 23 ആം തിയതി വൈകിട്ട് 7.00 മണിക്ക് മുന്നേ പാരിഷ് ഓഫീസിൽ കൊടുക്കേണ്ടാതാണ്.

6) ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ  നടത്തുന്ന   വേളാങ്കണ്ണി, പോണ്ടിച്ചേരി തീർത്ഥയാത്ര ജനുവരി 10 ആം  തീയതി രാത്രി പുറപ്പെട്ട്  13 ആം തീയതി രാവിലെ തിരിച്ചെത്തുന്നു. തീർത്ഥയാത്ര ചെയുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിലോ, ക്രിസ്റ്റഫർ അസോസിയേൻ  പള്ളി മുറ്റത്തു നടത്തുന്ന സീറ്റ്‌ ബുക്കിംഗ് കൗണ്ടറിലോ പേരുനൽകുക.

7) ക്രിസ്തുമസിനോടനുബന്ധിച്ചു സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ 25 ആം തിയതിവരെ പള്ളി മുറ്റത്തു കേക്ക് സ്റ്റാൾ നടത്തുന്നു. മിതമായ നിരക്കിൽ സ്വാദിഷ്ടമായ കേക്കുകൾ ലഭ്യമാണ്. എല്ലാദിവസവും രാവിലെ 6:30  മുതൽ  രാത്രി 9 മണിവരെ    കേക്ക് സ്റ്റാൾ പ്രവർത്തിക്കുന്നതാണ് .

8) പിതൃവേദിയുടെ  നേതൃത്വത്തിൽ  ഡിസംബർ 24 ന്റെ പാതിരാ കുർബാനയ്ക് ശേഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്ന “Lucky Couple’s” ന്  ക്രിസ്മസ് ഗിഫ്റ്റ് നൽകുന്നു.zവിശുദ്ധ കുർബാനയ്ക് മുമ്പ് പിതൃവേദി അംഗങ്ങൾ ദമ്പതിമാരുടെ പേരും ഫോൺ  നമ്പറും collect ചെയുന്നതാണ്. എല്ലാവരുടേയും സഹകരണങ്ങൾ  പ്രതീക്ഷിക്കുന്നു.

9) ഇന്ന് 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്നു. ഡിസംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

10) ഉണ്ണീശയ്ക്ക് ഒരു ഉടുപ്പ്

നിർദ്ധരായ മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഉപയോഗയോഗ്യമായതും പുതിയതുമായ നിങ്ങളുടെ വസ്ത്രങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്ലാസ്റ്റിക് കവറിൽ ഭംഗിയായി പാക്ക് ചെയ്ത് അതിനുമുകളിൽ വസ്ത്രത്തിന്റെ സൈസും Male/Female എന്ന് രേഖപ്പെടുത്തി നിങ്ങളുടെ ക്രിസ്മസ് സമ്മാനമായി വികാരിയച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.

11).SMYM സെന്റ് തോമസ് യൂത്തിന്റെ ഈ മാസത്തെ ജനറൽ ബോഡിയും ക്രിസ്മസ് ആഘോഷവും ഇന്ന് Mini ഹാളിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

12) ഡിസംബർ 26 മുതൽ ജനുവരി 3 വരെ വൈകുന്നേരം 7 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല

13) ഇന്ന് കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

Pauls Ward, Chickadugodi  -യും, കാറ്റിക്കിസം  11ആം ക്ലാസ്സും ആയിരിക്കും.

അടുത്ത ആഴ്ച കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

Sacred Heart Ward, J. P Nagar

കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം

കാറ്റിക്കിസം  പത്താം ക്ലാസ്സ് = 10040/-

St. Mary’s Ward, Thavarakere = 12600/-

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

Sacred Heart Ward വൈകുന്നേരം  5.00 മണിക്ക് Chavara Hall- ൽ വെച്ച് നടത്തപ്പെടുന്നു

St. Thomas Forane Church, Bengaluru
Announcements

22.12.2024

  1. The Christmas celebration for senior citizens and gifted angels of our parish, titled “Gloria in Excelsis Deo”, organized by the SCA, will begin today at 4:00 PM with the Holy Mass. Everyone is cordially invited. Those who wish for the sick and bedridden members of their household to receive confession and Holy Qurbana on Monday, December 23, should submit their names at the parish office today itself.
  • Parishioners interested in being sponsors for the parish feast or conducting novenas are requested to submit their names as soon as possible at the parish office or with the ward councilors.
  • Let us pray for the deacons from our parish—Akhil Inchodikkaran, Jins Vengappallil, Shimoj Manikkathuparambil, Amal Edathil, Nivin Vadakkumchery, Jerin Illikkal, Tony Chengottuthara, Framin Pallicka, Arun Eyyalil—who are preparing for ordination, particularly for their commendable service in the wards.
  • The Feast of the Holy Innocents will be celebrated on December 28. After the 6:00 PM Mass, there will be special prayers for children under the age of 4.
  • The crib-making competition organized by the St. Chavara Association for the wards will commence at 7:00 AM in the church premises. Participating wards must report by 6:30 AM. On the same day, Holy Qurbana will be held at 6:10 AM, 11:00 AM, and 7:00 PM. The St. Chavara Association will also host the “Joyful Night” carol singing competition and Christmas celebration starting at 8:00 PM, followed by the Christmas Vigil service at 11:00 PM and the solemn Holy Qurbana. On December 25, Holy Qurbana will be held at 7:15 AM, 9:00 AM, and 6:00 PM. Participants in the Christmas Star competition must submit their stars to the parish office by 7:00 PM on December 23.
  • The Christopher Association is organizing a pilgrimage to Velankanni and Pondicherry, departing on the night of January 10 and returning on the morning of January 13. Those interested in joining may register at the parish office or at the booking counter set up by the Christopher Association in the church courtyard.
  • The St. Christopher Association is hosting a Christmas cake stall in the church courtyard until December 25. Delicious cakes will be available at affordable rates from 6:30 AM to 9:00 PM daily.
  • After the Midnight Mass on December 24, the Pithruvedi will conduct a lucky draw to select the “Lucky Couple” to receive a special Christmas gift. Pithruvedi members will collect the names and phone numbers of couples before the Mass. Everyone’s cooperation is requested.
  • “A Dress for Baby Jesus”
    If you wish to donate usable or new clothes for the needy—both adults and children—please pack them neatly in a plastic cover, label them with the size and “Male/Female,” and submit them as your Christmas gift to the vicar’s office.
  1. The St. Thomas Youth Movement (SMYM) general body meeting and Christmas celebration for this month will be held today in the Mini Hall. All youth are welcome.
  1. From December 26 to January 3, there will be no 7:00 PM Holy Mass.