15.12.2024 സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

15.12.2024

1)  ഇന്ന് 9 മണിയുടെ വി. കുർബാനക്ക്  ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് MINI ഹാളിൽ വച്ച് നടത്ത പ്പെടുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

2) ബൈബിൾ കമ്മീഷൻ മാണ്ഡ്യ രൂപതയും KCBC യും സംയുക്തമായി 2023/ 2024 വർഷങ്ങളിൽ ബൈബിൾ എഴുതി പൂർത്തിയാക്കവരെ ആദരിക്കുന്നതിനും സർട്ടിഫിക്കേറ്റ് നല്കുന്നതിനുമായി 2024 Dec. 22 ന് ഞായറാഴ്ച Hulimavu Santhome ഇടവക ദേവാലയത്തിൽ ഒന്നിച്ച് കൂടുന്നു.  ആയതിനാൽ 2023, 2024 വർഷങ്ങളിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയവർ ഇതിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് കാണുക.

3) ഈ വർഷത്തെ ക്രിസ്തുമസിന് ഒരുക്കമായുള്ള വി. കുമ്പസാരം ഇന്നും 17, 18 തീയതികളിലും നടത്തപ്പെടുന്നു. ഇന്ന് പതിവുപോലെ രാവിലെ  7.00 am, 9.00am, 10.30am 12.30 pm, 6.00 pm ക്കും കുമ്പസാരകൂട്ടിൽ വെച്ചും. 17 ചൊവ്വ 18 ബുധൻ ദിവസങ്ങളിൽ ചാവറ ഹാളിൽ വെച്ചും വൈകിട്ട് 5.45 മുതൽ 9 മണി വരെയും നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ എല്ലാവരും കുമ്പസാരിച്ച്. ക്രിസ്മസിനായി ഒരുങ്ങണമെന്ന് പ്രത്യേകമായി ഓർമിപ്പിക്കുന്നു

4) ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ  നടത്തുന്ന   വേളാങ്കണ്ണി, പോണ്ടിച്ചേരി തീർത്ഥയാത്ര ജനുവരി 10 ആം  തീയതി രാത്രി പുറപ്പെട്ട്  13 ആം തീയതി രാവിലെ തിരിച്ചെത്തുന്നു. തീർത്ഥയാത്ര ചെയുവാൻ താല്പര്യമുള്ളവർ പാരിഷ് ഓഫീസിലോ, ക്രിസ്റ്റഫർ അസോസിയേൻ  പള്ളി മുറ്റത്തു നടത്തുന്ന സീറ്റ്‌ ബുക്കിംഗ് കൗണ്ടറിലോ പേരുനൽകുക.

5) ക്രിസ്തുമസിനോടനുബന്ധിച്ചു സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ (ഡിസംബർ 15) ഇന്ന്  മുതൽ 25 ആം തിയതിവരെ പള്ളി മുറ്റത്തു കേക്ക് സ്റ്റാൾ നടത്തുന്നു. മിതമായ നിരക്കിൽ സ്വാദിഷ്ടമായ കേക്കുകൾ ലഭ്യമാണ്. എല്ലാദിവസവും രാവിലെ 6:30  മുതൽ  രാത്രി 9 മണിവരെ    കേക്ക് സ്റ്റാൾ പ്രവർത്തിക്കുന്നതാണ് .

6) St. Martha’s Hospital പാവപെട്ട  രോഗികൾക്ക്  സൗജന്യ Medical Treatment   നൽകുന്നതിന് ധന  ശേഖരനർത്ഥം  ഒരു  musical programme ജനുവരി പതിനൊന്നാം തീയതി St Martha’s Hospital ഗ്രൗണ്ടിൽ വച്ചു നടത്തുന്നു . South India യിലെ പ്രശസ്ത ഗായകനായ   Vijay Prakash ന്റെ നേതൃത്വത്തിലുള്ള ടീം ആണ് പ്രോഗ്രാം നയിക്കുന്നത്. St Martha’s Hospital Staff ടിക്കറ്റുമായി പള്ളിയുടെ കോമ്പൗണ്ടിൽ ഉണ്ട് അവരുമായി സഹകരിക്കുക…

7) പിതൃവേദിയുടെ  നേതൃത്വത്തിൽ  ഡിസംബർ 24 ന്റെ പാതിരാ കുർബാനയ്ക് ശേഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്ന “Lucky Couple’s” ന്  ക്രിസ്മസ് ഗിഫ്റ്റ് നൽകുന്നു.zവിശുദ്ധ കുർബാനയ്ക് മുമ്പ് പിതൃവേദി അംഗങ്ങൾ ദമ്പതിമാരുടെ പേരും ഫോൺ  നമ്പറും collect ചെയ്ത് ഒരു ബോക്സിൽ സൂക്ഷിക്കും. എല്ലാവരുടേയും സഹകരണങ്ങൾ  പ്രതീക്ഷിക്കുന്നു.

8) അടുത്ത ഞയറാഴ്ച 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്നു. ഡിസംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

9) ഇന്ന്, 10 50 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം .  STARTTites ന്റെ Outreach Program ഉണ്ടായിരിക്കുന്നതാണ്.

10) നമ്മുടെ ഇടവകയിലെ ക്രിസ്തുമസ് ദിന ആഘോഷങ്ങളുടെ ഭാഗമായി സെന്റ്. ചാവറ അസോസിയേഷൻ ന്റെ നേതൃത്വത്തിൽ ഡിസംബർ 24 ആം തീയതി നടത്തിവരാറുള്ള മത്സരങ്ങളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ക്രിസ്തുമസ് രാത്രി നടത്തപ്പെടുന്ന കരോൾ Singing Competition ന് ആദ്യം പേര് തരുന്ന പത്ത് വാർഡുകൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക.

മറ്റ് മത്സരങ്ങൾ:- 1:വാർഡ്കൾക്ക് വണ്ടി Christmas Crib making മത്സരം, 2: എല്ലാ ഇടവക അംഗങ്ങൾക്കും പങ്കെടുക്കാവുന്ന ക്രിസ്മസ് സ്റ്റാർ മത്സരം, എന്നിവയും നടത്തുന്നു. ക്രിസ്തുമസ് മത്സരങ്ങളിലെ വാർഡുകൾക്കും വ്യക്തികൾക്കും ലഭിക്കുന്ന പോയിന്റുകൾ ഓവർ റോൾ ചാമ്പ്യൻഷിപ്പിന് ആഡ് ചെയ്യുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുവാനും പാരീഷ് ഓഫീസുമായോ SCA ഭാരവാഹികളുമായോ ബന്ധപെടുക.

11) Mandya രൂപതയുടെ മിഷിൻ സെൻററിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് മെഡിസിൻ ആവശ്യമുണ്ട്. നമ്മുടെ വീടുകളിൽ നിന്നും ഉപയോഗ്യമായ മരുന്നുകൾ പാരീഷ് ഓഫീസിലുള്ള ബോക്സിൽ ഇന്ന് തന്നെ നിക്ഷേപിക്കുക.

12) ഉണ്ണീശയ്ക്ക് ഒരു ഉടുപ്പ്

നിർദ്ധരായ മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഉപയോഗയോഗ്യമായതും പുതിയതുമായ നിങ്ങളുടെ വസ്ത്രങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്ലാസ്റ്റിക് കവറിൽ ഭംഗിയായി പാക്ക് ചെയ്ത് അതിനുമുകളിൽ വസ്ത്രത്തിന്റെ സൈസും Male/Female എന്ന് രേഖപ്പെടുത്തി നിങ്ങളുടെ ക്രിസ്മസ് സമ്മാനമായി വികാരിയച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.

13).SMYM സെന്റ് തോമസ് യൂത്തിന്റെ ഈ മാസത്തെ ജനറൽ ബോഡിയും ക്രിസ്മസ് ആഘോഷവും അടുത്ത ഞായറാഴ്ച Mini ഹാളിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു

14) ഇന്ന് കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

St. Mary’s Ward, Thavarakere-യും, കാറ്റിക്കിസം  പത്താം ക്ലാസ്സും ആയിരിക്കും.

അടുത്ത ആഴ്ച കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

St. Pauls Ward, Chickadugodi-യും, കാറ്റിക്കിസം  11ആം ക്ലാസ്സും

കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം

കാറ്റിക്കിസം  ഒൻപതാം ക്ലാസ്സ് = 9450

St. Mariam Thresia Ward = /-11550

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St. Thomas Ward വൈകുന്നേരം  7.00 മണിക്ക് Mr. Mathew Vazheparambil ന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെടുന്നു.

St. Don Bosco വാർഡിന്റെ കരോൾ  ഡിസംബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്  Mr. T D Johnson ന്റെ വിട്ടിൽ തുടങ്ങി Mr. Binoy George ന്റെ ഭവനത്തിൽ അവസാനിക്കുന്നു.