01.12.2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

1.12.2024

1)  ഇന്ന് രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം പൊതുയോഗം മിനി ഹാളിൽ വച്ച് നടത്തപ്പെടുന്നു.

2) സാന്തോം ക്വയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ഇടവക സംഘടിപ്പിക്കുന്ന Inter Parish Carol കരോൾ Singing competition ഇന്ന് 4 മണി മുതൽ നമ്മുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. ബാംഗ്ലൂരിലെ  എല്ലാ റീത്തിൽ നിന്നും ഉള്ള പള്ളികളിലെ ഗായക സംഘങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഈ പ്രോഗ്രാമിലേക്കു ഇടവകയിലെ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

3) ഡിസംബർ 8 അടുത്ത ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നമ്മുടെ ഇടവകയിൽ മെഗാ കരോൾ Born nathale-യും, ഗുഡ്നെസ്സ് TV യുടെ കരോൾ ഉത്സവവും  നടത്തപ്പെടുന്നു. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ വാർഡുകളിൽ ആരംഭിക്കണമെന്ന് ഓർമിപ്പിക്കുന്നു. 

4) ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ വേളാങ്കണ്ണി പോണ്ടിച്ചേരി തീർത്ഥയാത്ര ജനുവരി 10 തീയതി രാത്രി പുറപ്പെട്ട്  13 തീയതി രാവിലെ തിരിച്ചെത്തുന്നു തീർത്ഥയാത്രയ്ക്ക് പോകാൻ  താല്പര്യമുള്ളവർ പാരിഷ് ഓഫീസിലോ ക്രിസ്റ്റഫർ അസോസിയേൻ  ഭാരവാഹികളെയോ  ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

5) സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ ബേസിക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് അടുത്ത ഞായറാഴ്ച രാവിലെ 8 30 മുതൽ 11:30 വരെ സെൻറ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

6)Santhome Souhardha Credit Co- operative Ltdന്റെ അടുത്ത ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ രണ്ടാം തീയതി നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സൊസൈറ്റി ഓഫീസിൽ ബന്ധപ്പെടുക.

7). 6 മാസത്തില്‍ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള് മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുക്കുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ് . വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

11. സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലാ യുവതി-യുവാക്കളും അവരുടെ പേര്  ഇവിടെ  രജിസ്റ്റർ ചെയ്ത്  Youth Identity Card എടുക്കുകയും. SPF Santhome Professional Forumത്തിൽ അംഗത്വം എടുക്കേണ്ടതുമാണ്.  വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബദ്ധമാണ്