സെന്റ് തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു
അറിയിപ്പുകൾ
1) തിങ്കൾ മുതൽ ശനി വരെ എല്ലാദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന ഇംഗ്ലീഷിൽ ഉണ്ടായിരിക്കുന്നതാണ്.
2) നവംബർ രണ്ടാം തീയതി സകല മരിച്ചവരുടെയും തിരുനാൾ ദിനമാണ്. അന്നേദിവസം S.H, St. Patrick’s സിമിത്തേരികളിൽ ഒപ്പീസ് നടത്തുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 25ന് മുമ്പ് പാരിഷ് ഓഫീസിൽ പേര് തരേണ്ടതും അതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് സെമിത്തേരിയിൽ സന്നിഹിതരാകേണ്ടതുമാണ്. നവംബർ രണ്ടാം തീയതി വൈകുന്നേരം 6 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം മരണം മൂലം വേർ പെട്ടുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോ വെച്ച് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്ന സ്മരണാഞ്ജലി 2024 ന് അവസരം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ ഒക്ടോബർ 26 നകം പാരിഷ് ഓഫീസിൽ ഫോട്ടോയും 200 രൂപയും നൽകി തിരികൾ കൈപ്പറ്റേണ്ടതാണ്.
3) ഇന്ന് മിഷൻ ഞായറായി ആചരിക്കുന്നു. അസോസിയേഷനുകളുടെയും മതബോധന വിദ്യാർത്ഥികളുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ ഫുഡ് കൗണ്ടറുകളും ഗെയിംസും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും അതിൽ പങ്കെടുത്ത് മിഷൻ പ്രദേശങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിൽ സഹകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.
4) ഇന്ന് 10 50ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
5) ഇടവക ഗായക സംഘത്തിലേക്ക് ഗായിക ഗായകൻന്മാരെയും ഇൻസ്ട്രുമെന്റ് വായിക്കുന്നവരെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
6) കാറ്റിക്കിസം കുട്ടികൾക്കായുള്ള ധ്യാനം ഈ മാസം 26, 27 തീയതികളിൽ നടത്തപ്പെടുന്നു. ധ്യാനത്തിന്റെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥന ഇന്ന് 9 മണിയുടെ വി. കുർബന്ക്ക് ശേഷം adoration Chapel ൽ നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും ഇതിൽ സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ കൈവശം കൊടുത്തു വിടുന്ന പ്രാർത്ഥന എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്ക് ചെല്ലണമെന്നും സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ധ്യാനത്തിനായിട്ടുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് കാറ്റിക്കിസം പിടിഎ കൗൺസിൽ പുറത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട് എല്ലാവരുടെയും സഹകരണം ഏറെ സ്നേഹത്തോടുകൂടെ പ്രതീക്ഷിക്കുന്നു.
7) മൂന്നാം ഞായറാഴ്ചകളിൽ നടത്താറുള്ള parish council മീറ്റിംഗ് ഒൿടോബർ 27 അടുത്ത ഞാറാഴ്ച 9 മണിയുടെ വി.കുർബാനക്ക് ശേഷം AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council മെമ്പേഴ്സും ഈ മീറ്റിങ്ങിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
8) അടുത്ത ഞാറാഴ്ച 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്നു. October മാസത്തിൽ വിവാഹിതരായവർ ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
9) November 30, December 1 തയ്യതികളിൽ നമ്മുടെ ഇടവകയിൽ 13 മത് മോറിയ മീറ്റ് നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ STY, SPF അംഗങ്ങളുടെ പക്കൽ പേര് നൽകുക അതോടൊപ്പം ധ്യാനത്തിന്റെ വിജയത്തിനായി നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. ധ്യാനം നയിക്കുന്നത് പ്രശസ്ത ഫിലോകലിയ ഫൗണ്ടേഷൻ ആയിരിക്കും.
10) സെന്റ് തോമസ് ഇടവകയിലെ മാനേജർ തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
11) ഒക്ടോബർ 26 ആം തീയതി Montfort Marian Centre ൽ വെച്ച് പരിശുദ്ധ അമ്മയെ കുറിച്ച് ഏകദിന സെമിനാർ നടത്തപ്പെടുന്നു. താല്പര്യപ്പെടുന്നവർ Montfort Marian Centre മായി ബന്ധപ്പെടുക.
12) St. Joseph’s church സർജപുരയുടെ പുനനിർമാനാർത്ഥം പുനർനിർമ്മിക്കുന്നതിനുവേണ്ടി ധന ശേഖരണാർത്ഥം നവംബർ 23ന് ആറുമണിക്ക് KS Chithra യുടെ ഓർക്കസ്ട്ര St. Patrick’s Academy അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ശ്രദ്ധിക്കുക.
13) ഇന്ന് കൃപാലയ്ക്ക് വേണ്ടി
ഹോളി ഫാമിലി വാർഡും, കാറ്റിക്കിസം അഞ്ചാം ക്ലാസും
അടുത്ത ആഴ്ച
ഹോളി ട്രിനിറ്റി വാർഡും, കാറ്റിക്കിസം ആറാം ക്ലാസും ആയിരിക്കും.
കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം
സെന്റ് ജോർജ് വാർഡ് = 2900 /-
കാറ്റിക്കിസം നാലാം ക്ലാസ്സ് = 13070 /-
Ignª Rmb-dm-gvN-bnse kvtXm{X-ImgvN 60716/- –\n§-fp-sS D-Zm-cam-b kl-I-c-W-¯n-\v \µn.