13-October-2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

13.10.2024            

1) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തുന്നത് സെന്റ് ജോർജ് വാർഡും, അടുത്ത ആഴ്ചയിലെ  കാഴ്ച സമർപ്പണം നടത്തുന്നത് ഹോളി ഫാമിലി വാർഡും ആയിരിക്കും. വാർഡ്കളിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു. കഴിഞ്ഞ ഞാറാഴ്ചയിലെ  സെന്റ് ഫ്രാൻസിസ് അസ്സിസി വാർഡിന്റെ കാഴ്ച സമർപ്പണം 10700 /- കാറ്റിക്കിസം മൂന്നാം ക്ലാസ്സിന്റെ കാഴ്ച  സമർപ്പണം 18990 /- കാറ്റിക്കിസത്തിന്റെ കാഴ്ച സമർപ്പണം ഇന്ന് നാലാം ക്ലാസും, അടുത്ത ആഴ്ച അഞ്ചാം ക്ലാസും ആയിരിക്കും. നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.

2) തിങ്കൾ മുതൽ ശനി വരെ എല്ലാദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന ഇംഗ്ലീഷിൽ ഉണ്ടായിരിക്കുന്നതാണ്.

3)ലോഗോസ് ക്വിസ് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുകയും, സെൻറ് തോമസ് മൗണ്ട് കാക്കനാടിലേക്ക് അടുത്ത പരീക്ഷയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുമായ Sr. Blessy Maria, SH  Sr. Nikhila Tom SH, Lijamary T Joseph, Paulson Aaron, Naina Elizabeth, Jovin Jipson എന്നിവർക്ക് ഇടവകയുടെ അഭിനന്ദനങ്ങൾ.

4) ഇന്ന്  ദശദിന ജപമാലയുടെ അവസാന ദിനമാണ്. ഇന്ന്  ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് DVK  research centre  ലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണവും സന്ദേശവും നേർച്ച വിതരണവും ഉണ്ടായിരിക്കും. എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. വാർഡുകളിലെ ജപമാല ഒൿടോബർ  21-ന് ആരംഭിച്ച്  31-ന് അവസാനിക്കുന്നു. 27ന് കുട്ടികളുടെ ധ്യാനം നടക്കുന്നതിനാൽ അന്ന്  വാർഡുകളിൽ ജപമാല ഉണ്ടായിരിക്കുന്നതല്ല. രാവിലെ കുർബാനയിൽ പങ്കെടുക്കുന്നവർ വൈകിട്ട് ആഘോഷമായ ജപമാല യിൽ പങ്കെടുക്കാൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. വൈകുന്നേരം 6 മണിയുടെ പാർക്കിംഗ് DVK  പാർക്കിംഗ് ഏരിയയിൽ ആയിരിക്കും.

5) CMI National Youth Meet Chosen നോട് അനുബന്ധിച്ച് 14 വൈകിട്ട് 6.00 – 8.00 pm Vox Christi Band- ന്റെ proformance- സും, 15ന് വൈകിട്ട് 7.45 ന് തിയറ്റർ performance സും Christ CBSC School-ൽ വച്ച് നടത്തുന്നു. പ്രവേശനം സൗജന്യ പാസ് മുഖേനയാണ്. ഉച്ചക്ക് ശേഷം entry Pass പാരീഷ് ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്.

6) നവംബർ രണ്ടാം തീയതി സകല മരിച്ചവരെയും അനുസ്മരിച്ച് പ്രാർത്ഥിക്കുന്ന ദിനമാണ്. അന്നേദിവസം S.H, St. Partic സിമിത്തേരികളിൽ ഒപ്പീസ് നടത്തുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 25 മുമ്പ് പാരിഷ് ഓഫീസിൽ പേര് തരേണ്ടതും അതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് സെമിത്തേരിയിൽ സന്നിഹിതരാകേണ്ടതുമാണ്. നവംബർ രണ്ടാം തീയതി വൈകുന്നേരം 6 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം മരണം മൂലം വേർ വിട്ടുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോ വെച്ച് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്ന സ്മരണാഞ്ജലി 2024 ന് അവസരം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ ഒക്ടോബർ 26 നകം പാരിഷ് ഓഫീസിൽ ഫോട്ടോയും 200 രൂപയും നൽകി തിരികൾ കൈപ്പറ്റേണ്ടതാണ്.

7) ഒൿടോബർ ഇരുപതാം തീയതി മിഷൻ ഞായറായി ആചരിക്കുന്നു. ലേലം ചെയ്യാനുള്ള വസ്തുക്കൾ വാർഡ് കൗൺസിലർ പക്കൽ പതിനെട്ടാം തീയതിക്ക് മുമ്പായി എത്തിക്കണമെന്ന് ഓർമിപ്പിക്കുന്നു. അന്നേദിവസം അതോടൊപ്പം അസോസിയേഷൻ കളുടെയും മതബോധന വിദ്യാർത്ഥികളുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ ഫുഡ് കൗണ്ടറുകളും ഗെയിംസും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം എല്ലാവരും അതിൽ പങ്കെടുത്ത് മെഷീൻ പ്രദേശങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിൽ സഹകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.

8).മുൻകാലങ്ങളിൽ സെൻറ് തോമസ് ഇടവകാംഗമായിരിക്കുകയും, other ward എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരുന്ന ഇടവകാംഗങ്ങളായ കുടുംബങ്ങൾ പാരിഷ് ഓഫീസിൽ സമീപിച്ച് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഏരിയ അനുസരിച്ച് പുതിയ നാലു വാർഡുകളിൽ ഏതെങ്കിലും ഒരു വാർഡിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് പാരിഷ് മെമ്പർഷിപ്പ് നിലനിർത്തേണ്ടതാണ്. ഒക്ടോബർ പതിനഞ്ചാം തീയതിക്കുശേഷം മേൽപ്പറഞ്ഞ പ്രകാരം ഫാമിലി റെക്കോർഡ് അപ്ഡേറ്റ് ചെയ്യാത്തവർ, അതിനാൽ തന്നെ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ അനുസരിച്ച് ഇടവക ആത്മസ്ഥിതിയിൽ നിന്നും, നീക്കം ചെയ്യപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

9) October 20  അടുത്ത ഞാറാഴ്ച   10 50ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

10) ഇടവക ഗായക സംഘത്തിലേക്ക് ഗായിക ഗായകൻന്മാരെയും ഇൻസ്ട്രുമെന്റ് വായിക്കുന്നവരെയും ആവശ്യമുണ്ട് താല്പര്യമുള്ളവർ  പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

11) കാറ്റിക്കിസം കുട്ടികൾക്കായുള്ള ധ്യാനം ഈ മാസം 26, 27 തീയതികളിൽ നടത്തപ്പെടുന്നു. ധ്യാനത്തിന്റെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥന ഇന്ന് 9 മണിയുടെ വി. കുർബന്ക്ക് ശേഷം adoration Chapel ൽ നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും ഇതിൽ സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.  കുട്ടികളുടെ കൈവശം കൊടുത്തു വിടുന്ന പ്രാർത്ഥന എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്ക് ചെല്ലണമെന്നും സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ധ്യാനത്തിനായിട്ടുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് കാറ്റിക്കിസം പിടിഎ കൗൺസിൽ പുറത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട് എല്ലാവരുടെയും സഹകരണം ഏറെ സ്നേഹത്തോടുകൂടെ പ്രതീക്ഷിക്കുന്നു.

12) മൂന്നാം ഞായറാഴ്ചകളിൽ നടത്താറുള്ള parish council മീറ്റിംഗ് ഒൿടോബർ 27 നാലാം ഞായറാഴ്ച 9 മണിയുടെ വി.കുർബാനക്ക്  ശേഷം AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.