സെന്റ് തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു
അറിയിപ്പുകൾ
06.10.2024
1) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തുന്നത് സെന്റ് ഫ്രാൻസിസ് അസ്സിസി വാർഡും, അടുത്ത ആഴ്ചയിലെ കാഴ്ച സമർപ്പണം സെന്റ് ജോർജ് വാർഡും ആയിരിക്കും. വാർഡ്കളിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു. കഴിഞ്ഞ ഞാറാഴ്ചയിലെ സെന്റ് ഡോൺ ബോസ്‌ക്കോ വാർഡിന്റെ കാഴ്ച സമർപ്പണം 3700/- കാറ്റിക്കിസം രണ്ടാം ക്ലാസ്സിന്റെ കാഴ്ച സമർപ്പണം 17862 /- കാറ്റിക്കിസത്തിന്റെ കാഴ്ച സമർപ്പണം ഇന്ന് മൂന്നാം ക്ലാസും, അടുത്ത ആഴ്ച നാലാം ക്ലാസും ആയിരിക്കും. നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.
2) കഴിഞ്ഞ ഞായറാഴ്ച നടന്ന ലോഗോസ് പരീക്ഷയിൽ പങ്കെടുത്ത എല്ലാവർക്കും ഇടവകയുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
3) തിങ്കൾ മുതൽ ശനി വരെ എല്ലാദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന ഇംഗ്ലീൽ ഉണ്ടായിരിക്കുന്നതാണ്.
4) ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിലുള്ള Graceful ageing ഹാഫ് ഡേ സെമിനാർ ഇന്ന് രാവിലെ 9 മണിക്ക് ചാവറ ഹാളിൽ വച്ച് വി. കുർബാനയോട് കൂടി ആരംഭിക്കുന്നു. എല്ലാവരെയും ഇതിലേക്ക് ക്ഷണിക്കുന്നു.
5) ഒക്ടോബർ 14 മുതൽ 15 വരെ ക്രൈസ്റ്റ് ICSE സ്കൂളിൽ chosen എന്ന പേരിൽ- സിഎംഐ നാഷണൽ യൂത്ത് മീറ്റ് നടക്കുന്നു. നമ്മുടെ ഇടവകയിലെ എല്ലാ യുവജനങ്ങളും ഈ മീറ്റിൽ പങ്കെടുക്കണമെന്ന് പ്രത്യേകമായി താല്പര്യപ്പെടുന്നു. രജിസ്ട്രേഷനുള്ള ക്യു ആർ കോഡ് പള്ളിയുടെ മുൻപിലുള്ള നോട്ടീസ് ബോർഡിലും അഡ്മിനിസ്ട്രേറ്റ് ബ്ലോക്കിലുള്ള നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചിട്ടുണ്ട്. യുവജനങ്ങളെ ഈ മീറ്റിലേക്ക് പറഞ്ഞു അയക്കുവാൻ എല്ലാ മാതാപിതാക്കളും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
6) ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കമായുള്ള ക്ലാസുകൾ ശനിയാഴ്ച വൈകിട്ട് 3.30 മുതൽ 5.45 വരെയും. ഞായറാഴ്ച ഉച്ചക്ക് 12.00 മണി മുതൽ 3.00 മണി വരെയും ആയിരിക്കും.
7).മുൻകാലങ്ങളിൽ സെൻറ് തോമസ് ഇടവകാംഗമായിരിക്കുകയും, other ward എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരുന്ന ഇടവകാംഗങ്ങളായ കുടുംബങ്ങൾ പാരിഷ് ഓഫീസിൽ സമീപിച്ച് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഏരിയ അനുസരിച്ച് മേൽപ്പറഞ്ഞ പുതിയ നാലു വാർഡുകളിൽ ഏതെങ്കിലും ഒരു വാർഡിൽ അംഗത്വം സ്വീകരിച്ചുകൊണ്ട് പാരിഷ് മെമ്പർഷിപ്പ് നിലനിർത്തേണ്ടതാണ്. ഒക്ടോബർ പതിനഞ്ചാം തീയതിക്കുശേഷം മേൽപ്പറഞ്ഞ പ്രകാരം ഫാമിലി റെക്കോർഡ് അപ്ഡേറ്റ് ചെയ്യാത്തവർ, അതിനാൽ തന്നെ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ അനുസരിച്ച് ഇടവക ആത്മസ്ഥിതിയിൽ നിന്നും, നീക്കം ചെയ്യപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
8) ആനപാളായ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സംഘടിപ്പിച്ച Xposantse- യുടെ ഓവറോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം വർഷവും നമ്മുടെ ഇടവകയിലെ യുവജനങ്ങൾ വിജയിച്ചു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
9) ഈ മാസത്തെ MARRIAGE PREPARATION COURSE October 11, 12, 13 ദിവസങ്ങളിൽ A/C ഹാളിൽ വച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Parish Office ൽ സമീപിക്കുക.
11) ഇന്ന് 10.50 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
12) സെൻതോമസ് മെഡിക്കൽ ഫോറത്തിന് നേതൃത്വത്തിലും നേത്രദാമ eye ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെയും ഇന്ന് രാവിലെ 8 30 മുതൽ 12 30 വരെ ഒരു ബേസിക് ഹെൽത്ത് ചെക്കപ്പ് ആൻഡ് eye ചെക്കപ്പ് ക്യാമ്പ് സെൻറ് ജോസഫ് ഹാളിൽ വച്ച് നടത്തുന്നു എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
13) ഇടവകയിലെ ദശാദിന ജപമാല ഒക്ടോബർ നാലാം തീയതി ആരംഭിച്ചു. അടുത്ത ഞായറാഴ്ച ഒക്ടോബർ പതിമൂന്നാം തീയതി 10 ദിവസത്തെ ജപമാലയുടെ അവസാന ദിനമാണ്. അന്നേദിവസം ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് DVK research centre ലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷിണതോടെ ദശാദിന ജപമാല സമാപിക്കും. വാർഡുകളിലെ ജപമാല ഒൿടോബർ 21 ആരംഭിച്ച് 31 അവസാനിക്കുന്നു. 27ന് കുട്ടികളുടെ ധ്യാനം നടക്കുന്നതിനാൽ അന്ന് വാർഡുകളിൽ ജപമാല ഉണ്ടായിരിക്കുന്നതല്ല.
14) ഒൿടോബർ ഇരുപതാം തീയതി മിഷൻ ഞയാറായി ആചരിക്കുന്നു. ലേലം ചെയ്യുവാനുള്ള വസ്തുക്കൾ വാർഡ് Councilor ന്റെ പക്കൽ പതിനെട്ടാം തീയതിക്ക് മുമ്പായി എത്തിക്കണമെന്ന് ഓർമിപ്പിക്കുന്നു.
15) ഇടവക ഗായക സംഘത്തിലേക്ക് ഗായക ഗായകൻന്മാരെയും ഇൻസ്ട്രുമെന്റ് വായിക്കുന്നവരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
16 കാറ്റിക്കിസം കുട്ടികൾക്കായുള്ള ധ്യാനം ഈ മാസം 26, 27 തീയതികളിൽ നടത്തപ്പെടുന്നു. ധ്യാനത്തി ന്റെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥന ഇന്ന് 9 മണിയുടെ വി. കുർബന്ക്ക് ശേഷം adoration Chapel ൽ ആരംഭിക്കുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും ഇതിൽ സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ കൈവശം കൊടുത്തു വിടുന്ന പ്രാർത്ഥന എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്ക് ചെല്ലണമെന്നും സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ധ്യാനത്തിനായിട്ടുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് കാറ്റിക്കിസം പിടിഎ കൗൺസിൽ പുറത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട് എല്ലാവരുടെയും സഹകരണം ഏറെ സ്നേഹത്തോടുകൂടെ പ്രതീക്ഷിക്കുന്നു.
ഇന്നത്തെ പ്രാർത്ഥന സമ്മേളനം
St. Thomas Ward – വൈകുന്നേരം 6.30ന് Mr. Josey John Punnapuzha ന്റെ ഭവനത്തിൽ വച്ച്നടത്തപ്പെടുന്നു.