Notice date – 11 September, 2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

15.09.2024            

1) Bible Nurseryയുടെ  PTA മീറ്റിങ്ങും  Nursery day-യും ഇന്ന്  9.00 മണിക്ക് Chavara ഹാളിൽ വച്ച് നടക്കുന്നു. എല്ലാ മാതാപിതാക്കളും നിർബന്ധമായും ഇതിൽ പങ്കെടുക്കേണ്ടതാണ്.

2) ഇടവകയിലേ ഗായക സംഘത്തിന്റെ അഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചു പായസത്തിന്റെ സ്റ്റാൾ പള്ളിയുടെ പുറത്തു ക്രമീകരിച്ചിരിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..

3) അടുത്ത ഞായറാഴ്ച 9 മണിയുടെ വി.കുർബാനക്ക്  ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

4) നമ്മുടെ ഇടവകയിലെ വാർഡിലെ കുടുബ വെഞ്ചിരിപ്പ് കഴിഞ്ഞു. വെഞ്ചിരിപ്പിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ കൗൺസിലർസിനും കുടുംബങ്ങൾക്കും പ്രത്യേകം നന്ദി.

5) ഇന്ന് മുതൽ കൃപലായക്കുവേണ്ടി വാർഡ് അടിസ്ഥാനത്തിലുള്ള കാഴ്ചവെയ്പ്പ് പുനരാരംഭിക്കുന്നു. ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തുന്നത് സെന്റ് അൽഫോൻസ വാർഡും. അടുത്ത ആഴ്ചയിലെ  കാഴ്ച സമർപ്പണം സെന്റ് ചാവറ വാർഡും ആയിരിക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു.

6) സെപ്റ്റംബര്‍ മാസം നമ്മുടെ ഇടവകയിൽ, കൃപാലയ മാസമായിട്ട് ആചരിക്കുന്നു. കൃപാലയ സന്ദര്‍ശിക്കുന്നതിനും നമ്മുടെ ആഘോഷങ്ങള്‍ കൃപാലയക്കൊപ്പം ആഘോഷിക്കുന്നതിനും  ശ്രമിക്കാം. ഈ മാസത്തിലെ സ്‌തോത്രകാഴ്ച്ച കൃപാലയയ്ക്കു വേണ്ടിയായിരിക്കും. എല്ലാവരുടെയും  സഹകരണം പ്രതീക്ഷിക്കുന്നു.

7) ഞായറാഴ്ചകളിലും മറ്റ് മുഖ്യ ദിവസങ്ങളിലും പാർക്കിങ്ങിന് നേതൃത്വം നൽകുന്നത് ക്രിസ്റ്റഫർ അസോസിയേഷൻ ആണ് ദയവായി  അവരുമായി സഹകരിക്കുക. രാവിലെ 6.00 മണിക്കും 7.15 ന്റെയും  വി.കുർബാനക്ക് ഫോർ വീലർ വാഹനങ്ങൾ ബേസ്‌മെന്റിൽ പാർക്ക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

8) ഒൿടോബർ ആറാം തീയതി ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ Graceful ageing എന്നപേരിൽ 58 വയസ്സിന് മുകളിലുള്ളവർക്ക് ഒരു സെമിനാർ നടത്തുന്നു. പെങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  ക്രിസ്റ്റഫർ അസോസിയേഷൻ ഭാരവാഹികളെ സമീപിക്കുക.

9) St. Christopher Association നേതൃത്വത്തിൽ സെപ്റ്റംബർ 22 ആം തീയതി അടുത്ത ഞായറാഴ്ച എല്ലാ വിശുദ്ധ കുർബാനയ്ക്കു ശേഷവും അപകടരഹിത യാത്രയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും വാഹന വെഞ്ചിരിപ്പ് കർമ്മവും ബഹുമാനപ്പെട്ട വൈദികർ നടത്തുന്നു ഇടവകയിലെ എല്ലാ വാഹന ഉടമസ്ഥരും തങ്ങളുടെ വാഹനങ്ങൾ കൊണ്ടുവന്ന ഈ കർമ്മത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് അറിയിക്കുന്നു.

10) നമ്മുടെ ഇടവകയിലെ അദർ വാർഡിലെ കുടുംബങ്ങളെ നാലു വാർഡുകളായി ക്രമീകരിച്ചിരിക്കുന്നു. അവരുടെ ഒരു മീറ്റിംഗ് കഴിഞ്ഞമാസം പതിനൊന്നാം തീയതി ഞായറാഴ്ച നടന്നു. അതിൽ പങ്കെടുക്കാൻ സാധിക്കാത്തവർ ഈ ആഴ്ചയിൽ ഫാമിലി ബുക്കുമായി parish Office- വന്നു മേൽപ്പറഞ്ഞ വാർഡുകളിൽ അംഗത്വം എടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

12) 6 മാസത്തില്‍ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള് മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുക്കുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ് . വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

13) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര്  ഇവിടെ  രജിസ്റ്റർ ചെയ്ത്  Youth Identity Card എടുക്കുകയും. SPF Santhome Professional Forumത്തിൽ അംഗത്വം എടുക്കേണ്ടതുമാണ്  വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബദ്ധമാണ്.

14) അടുത്ത ഞായറാഴ്ച സെപ്റ്റംബർ 22 ആം തീയതി St. Thomas Youth-ന്റെ ജനറൽ ബോഡി മീറ്റിംഗ് രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നതാണ് എല്ലാ യുവജനങ്ങളും നിർബന്ധമായും ഇതിൽ പങ്കെടുക്കേണ്ടതാണ്.

15) ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 8.30ന്  വിശുദ്ധ കുർബാന ഉണ്ടായിരിക്കും