Notice date – 08 September, 2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

  1. 12 ആം ക്ലാസിന്റെ PTA മീറ്റിംഗ് ഇന്ന് 10.30ന്  Chavara ഹാളിൽ വച്ച് നടക്കുന്നു. എല്ലാ മാതാപിതാക്കളും നിർബന്ധമായും ഇതിൽ പങ്കെടുക്കേണ്ടതാണ്.
  2. അടുത്ത ഞായറാഴ്ച മുതൽ കൃപലായക്കുവേണ്ടി വാർഡ് അടിസ്ഥാനത്തിലുള്ള കാഴ്ചവെയ്പ്പ് പുനരാരംഭിക്കുന്നു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു.
  3. ഞായറാഴ്ചകളിലും മറ്റ് മുഖ്യ ദിവസങ്ങളിലും പാർക്കിങ്ങിന് നേതൃത്വം നൽകുന്നത് ക്രിസ്റ്റഫർ അസോസിയേഷൻ ആണ് ദയവായി  അവരുമായി സഹകരിക്കുക. രാവിലെ 6.00 മണിക്കും 7.15 ന്റെയും  വി.കുർബാനക്ക് ഫോർ വീലർ വാഹനങ്ങൾ ബേസ്‌മെന്റിൽ പാർക്ക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
  4. ഒൿടോബർ ആറാം തീയതി ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ Graceful ageing എന്നപേരിൽ 58 വയസ്സിന് മുകളിലുള്ളവർക്ക് ഒരു സെമിനാർ നടത്തുന്നു. പങ്കെടുക്കുന്നവർ ക്രിസ്റ്റഫർ അസോസിയേഷൻ ഭാരവാഹികളെ സമീപിക്കുക.
  5. St. Christopher Association നേതൃത്വത്തിൽ സെപ്റ്റംബർ 22 ആം തീയതി എല്ലാ വിശുദ്ധ കുർബാനയ്ക്കു ശേഷവും അപകടരഹിത യാത്രയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും വാഹന വകുപ്പ് കർമ്മവും ബഹുമാനപ്പെട്ട വൈദികർ നടത്തുന്നു ഇടവകയിലെ എല്ലാ വാഹന ഉടമസ്ഥരും തങ്ങളുടെ വാഹനങ്ങൾ കൊണ്ടുവന്ന ഈ കർമ്മത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് അറിയിക്കുന്നു.
  6. ഇടവകക്കുവേണ്ടി SCA യുടെ നേതൃത്വത്തിൽ ഇന്ന് ഓണസദ്യ ഒരുക്കുന്നുണ്ട്. എല്ലവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
  7. നമ്മുടെ ഇടവകയിലെ അദർ വാർഡിലെ കുടുംബങ്ങളെ നാലു വാർഡുകളായി ക്രമീകരിച്ചിരിക്കുന്നു. അവരുടെ ഒരു മീറ്റിംഗ് കഴിഞ്ഞമാസം പതിനൊന്നാം തീയതി ഞായറാഴ്ച നടന്നു. അതിൽ പങ്കെടുക്കാൻ സാധിക്കാത്തവർ ഈ ആഴ്ചയിൽ ഫാമിലി ബുക്കുമായി parish Office- വന്നു മേൽപ്പറഞ്ഞ വാർഡുകളിൽ അംഗത്വം എടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
  8. സെപ്റ്റംബര്‍ മാസം നമ്മുടെ ഇടവകയില്‍, കൃപാലയ മാസമായിട്ട് ആചരിക്കുന്നു. കൃപാലയ സന്ദര്‍ശിക്കുന്നതിനും നമ്മുടെ ആഘോഷങ്ങള്‍ കൃപാലയക്കൊപ്പം ആഘോഷിക്കുന്നതിനും  ശ്രമിക്കാം. അടുത്ത ആഴ്ചയിലെ കാഴ്ചസമര്‍പ്പണവും സ്‌തോത്രകാഴ്ച്ചയും കൃപാലയയ്ക്കു വേണ്ടിയായിരിക്കും എല്ലാവരുടെയും  സഹകരണം പ്രതീക്ഷിക്കുന്നു. അടുത്ത ആഴ്ചയിലെ കാഴ്ച സമർപ്പണം അൽഫോൻസാ വാർഡ് ആയിരിക്കും.
  9. ഇന്ന് മാതാവിൻറെ ജനനത്തിരുന്നാൽ ആഘോഷിക്കുകയാണല്ലോ വൈകുന്നേരം ആറുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും പ്രദക്ഷിണവും തുടർന്ന് ഗ്രോട്ടോയിൽ ലുത്തിനെയും നേർച്ച വിതരണം ഉണ്ടായിരിക്കും.
  10. അടുത്ത ശനിയാഴ്ച മുതൽ വൈകുന്നേരം 8:30ന്റെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St. Francis Assisi ward -വൈകുന്നേരം 6.30 ന്  Rejo M . J യുടെ ഭവനത്തിൽ വച്ച്  നടത്തപ്പെടുന്നു.