Notice date – 01 September, 2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

(1) എട്ടുനോമ്പ് ആരംഭിക്കുകയാണ്. ഇന്ന് മുതൽ 8 വരെ വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ജപമാലയും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. എട്ടു നോമ്പ് ദിവസങ്ങളിൽ നേർച്ച സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

(2) 3,4 ക്ലാസിന്റെ PTA മീറ്റിംഗ് ഇന്ന് 10.30ന്  Mini ഹാളിൽ വച്ച് നടക്കുന്നു. എല്ലാ മാതാപിതാക്കളും നിർബന്ധമായും ഇതിൽ പങ്കെടുക്കേണ്ടതാണ്.

(3)  അടുത്ത ഞായറാഴ്ച്ച മുതൽ വാർഡ് അടിസ്ഥാനത്തിലുള്ള കാഴ്ചവെയ്പ്പ് പുനരാരംഭിക്കുന്നു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു. ഈ തുക കൃപാലയുടെ  നടത്തിപ്പിനായി ഉപയോഗിക്കുന്നതാണ്.

(4) നമ്മുടെ ഈ വർഷത്തെ വാർഷിക ഭവന വെഞ്ചിരിപ്പ് നടന്നുകൊണ്ടിരിക്കുന്നു. എല്ലാ കുടുംബങ്ങളും ഭവന വെഞ്ചിരിപ്പിന് ഒരുക്കമായ പ്രാർത്ഥന, കുടുംബ പ്രാർത്ഥനയോടുകൂടി പ്രാർത്ഥിക്കുകയും കൗൺസിലർസ് വഴിയായി കൊടുത്ത Data ഫോം പുരിപ്പിച്ച്, ഫാമിലി ഫോട്ടോയോടുകൂടി വൈദികർ ഭവനത്തിൽ വരുമ്പോൾ അവരുടെ പക്കൽ ഏൽപ്പിക്കേണ്ടതുമാണ്.

 (5) ഞായറാഴ്ചകളിലും മറ്റ് മുഖ്യ ദിവസങ്ങളിലും പാർക്കിങ്ങിന് നേതൃത്വം നൽകുന്നത് ക്രിസ്റ്റഫർ അസോസിയേഷൻ ആണ് ദയവായി  അവരുമായി സഹകരിക്കുക

(6) ഉരുൾപൊട്ടൽ ദുരിതത്തിൽ വേദന അനുഭവിക്കുന്നവരുടെ വേദനയിൽ ചേർന്നു നിന്നുകൊണ്ട് ഈ വർഷം നമ്മുടെ ഇടവകയിൽ വാർഡുകളുടെയോ സംഘടനകളുടെയോ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതല്ല. ഇടവകക്കുവേണ്ടി SCA യുടെ നേതൃത്വത്തിൽ ധനശേഖരണാർത്ഥം സെപ്റ്റംബർ എട്ടാം തീയതി ഞായറാഴ്ച ഓണസദ്യ ഒരുക്കുന്നുണ്ട്. ഓണസദ്യക്കുള്ള കൂപ്പണുകൾ പള്ളിക്ക് പുറത്ത് SCA അംഗങ്ങൾ വിതരണം ചെയ്യുന്നു. എല്ലാവരും ഓണസദ്യയിൽ പങ്കെടുത്തുകൊണ്ട് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് ഓർമിപ്പിക്കുന്നു.

 (7) സെന്റ്  തോമസ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു Orthopedic ക്യാമ്പും, Basic health check up ക്യാമ്പും അവബോധന ക്ലാസും. ഇന്ന് രാവിലെ 8:30 മുതൽ 1:00 മണി വരെ St. Joseph Hall-ൽ  വെച്ച് നടത്തുന്നു. ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.

 (8) ഇന്ന് 10.50 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

 (9) ഈ മാസത്തെ  MARRIAGE PREPARATION COURSE  September  6,7,8 ദിവസങ്ങളിൽ  A/C ഹാളിൽ വച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്  Parish Office ൽ സമീപിക്കുക.

(10) അദർ വാർഡിലെ നമ്മുടെ ഇടവകയിലെ കുടുംബങ്ങൾ നാലു വാർഡുകൾ ക്രമീകരിച്ച് കൊണ്ടിരിക്കുന്നു. അവരുടെ ഒരു മീറ്റിംഗ് കഴിഞ്ഞമാസം പതിനൊന്നാം തീയതി ഞായറാഴ്ച നടന്നു. അതിൽ പങ്കെടുക്കാൻ സാധിക്കാത്തവർ ഈ ആഴ്ചയിൽ ഫാമിലി ബുക്കുമായി വന്നു മേൽപ്പറഞ്ഞ വാർഡുകളിൽ അംഗത്വം എടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

(11) നമ്മുടെ ദേവാലയത്തിലെ സൗണ്ട് സിസ്റ്റത്തിന്റെ പുനക്രമീകരണം നടന്നുകൊണ്ടിരിക്കുന്നു 4 സ്പീക്കർ കൂടി ആവശ്യമുണ്ട് അത് സ്പോൺസർ ചെയ്യുവാൻ സാധിക്കുന്നവർ മുന്നോട്ടുവന്ന് സഹകരിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St Alphonsa ward -വൈകുന്നേരം 4.00 മണിക്ക് Mr. Anto AA യുടെ ഭവനത്തിലും

St. Mariam Thresia Ward -വൈകുന്നേരം 6.00 മണിക്ക്  Mr. Babu Antony യുടെ ഭവനത്തിലും

St. Thomas Ward -വൈകുന്നേരം  6.30 ന്   Mr. Philip Mathew ന്റെ ഭവനത്തിലും

St. Sebastian ward -വൈകുന്നേരം 6.30 ന്  Nidhin Mathew ന്റെ യുടെ ഭവനത്തിലും വച്ച്  നടത്തപ്പെടുന്നു.